Saturday, November 20, 2010

നിസ്വാര്‍ത്ഥരായ മനുഷ്യര്‍

എന്റെ വലതു കയ്യിലെ ഭാരം ഇടതു കയ്യിലേക്ക് ഇരച്ചുകയരുന്നതറിയാതെ ഞാന്‍ അത് വായിച്ചു തീര്‍ത്തു! പത്മരാജന്‍ 'നക്ഷത്രങ്ങളെ കാവലില്‍' അനാവരണം ചെയിത ജീവിതങ്ങളെ തൊട്ടറിഞ്ഞപ്പോള്‍, അവരുടെ ഇച്ജാശക്തിയെ തിരിച്ചറിഞ്ഞപ്പോള്‍, സ്വന്തം ജീവിതത്തോട് പ്രതികരിക്കാനാവാതെ അതിന്റെ ഒഴിക്കില്‍പെട്ട് ഒരു കടലാസുതോണി എന്നോണം സ്വന്തം ദിശപോലും തിരഞ്ഞെടുക്കാന്‍ അര്‍ഹതയില്ലാത്ത മനുഷ്യ ജന്മങ്ങളെ ഞാന്‍ ഓര്‍ത്തു. തെല്ലും സഹതാപം തോന്നിയില്ല; ജീവിതത്തിന്റെ കെട്ടുപാടുകള്‍ അവരെ അങ്ങനെ ആക്കിയതായിരിക്കാം. പത്മരാജന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ക്കാതെ വയ്യ; "മനുഷ്യന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് അവനെതന്നെയാണെന്ന് പറഞ്ഞവന്‍ എന്തൊരു വിഡ്ഢിയാണ് ! അങ്ങനെയാണെങ്ങില്‍ ക്ഷണ നേരംകൊണ്ട് പൊട്ടിച്ചേറിയാവുന്ന ബന്ധനങ്ങളില്‍ അവര്‍ കുരുങ്ങിപ്പോവുമയിരുന്നോ? എന്തായാലും ജീവിതത്തില്‍ വിരസവും അംഗീകരിക്കാന്‍ കഴിയാത്തതുമായ വഴികള്‍, വാക്കുകള്‍, വ്യക്തിത്വങ്ങള്‍ എല്ലാം മറന്നെന്നു നടിച്ച് ഒരു compromise ഭാവത്തിന് തയ്യാറെടുക്കുമ്പോഴും ഇത്തരക്കാര്‍ക്ക് അവയെല്ലാം തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയിതോ എന്ന് മിക്കപ്പോഴും തോന്നതെയിരുന്നിട്ടില്ല.
ഒരു കൊച്ചുകുട്ടിക്ക് ജീവിതം അത്ഭുതമായി തോന്നുമ്പോള്‍, ജീവിതം ഒട്ടൊന്നു രുചിച്ചറിഞ്ഞ ഒരാള്‍ക്ക് അത് പ്രവചനാതീതമായ സംഭവപരമ്പരയായിരിക്കും. നിനച്ചിരിക്കാതെ വന്ന അനുഭവങ്ങള്‍ തന്ന സന്തോഷത്തിന്റെയും, കണ്ണീരിന്റെയും കഥയായിരിക്കും അവര്‍ക്ക് പറയാനുള്ളത്. താന്‍ വിചാരിച്ചത് മാത്രമേ ജീവിതത്തില്‍ നടന്നിട്ടുള്ളൂ എന്ന് വീമ്പിളക്കുന്ന മറുകൂട്ടരെയും നമുക്ക് കാണാം. അത്തരം ആളുകളെ ഭാഗ്യവന്മാരെന്നു വിളിച്ചു തള്ളിക്കളയാന്‍ എനിക്കാവില്ല. കാരണം ജീവിതം അത്ര ലളിതവും, പ്രവച്ചനാതീതവും ആയി കാണാന്‍ കഴിയില്ല എന്നത് തന്നെ. അത്തരം ഭാഗ്യവന്മാരുടെ വാക്കുകളില്‍ നാടകീയതയുടെ അതിഭാവുകത്വം തുളുമ്പുന്നു എന്ന് മാത്രമേ പറയാന്‍ കഴിയൂ. ഇനിയും അങ്ങനെ ഒരു കൂട്ടരുണ്ടെങ്ങില്‍, അവര്‍ മനുഷ്യരല്ല; ആറാമിന്ദ്രിയം വരദാനമായി ലഭിച്ച ദേവദൂതന്മാരയിരിക്കണം. പ്രശസ്തര്‍, തങ്ങളുടെ മിക്ക സൃഷ്ടികളിലും പറയാന്‍ ശ്രമിച്ചതും, പത്മരാജന്‍ "നക്ഷത്രങ്ങളെ കാവല്‍' ലൂടെ നമ്മെ അനുഭവിപ്പിച്ചതും ഇതുതന്നെ.

ജീവിതത്തില്‍ ബന്ധങ്ങള്‍ക്ക് അടിമപ്പെടാത്തവരെ തന്റെടികളായി പില്‍കാലത്ത് ഓര്‍മിക്കപ്പെട്ടു. അവര്‍ ചരിത്രത്തില്‍ കുറിക്കപെട്ട നായകന്മാരായപ്പോള്‍, കഥകളില്‍ അനശ്വരരായ കഥാപാത്രങ്ങളായിമാറി. ബന്ധനങ്ങളില്‍പെട്ട compromise രാജാക്കന്മാര്‍ പില്‍കാലത്ത് ആരാലും ഓര്‍മിക്കപെട്ടില്ല. അവര്‍ക്ക് അക്കാലത്തു ജീവിച്ചിരുന്നവരുടെ short term memory യിലെ ഒരു നല്ലപെരിനപ്പുറം കടക്കാന്‍ കഴിഞ്ഞില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി.
ഇനിയൊരുകൂട്ടരുണ്ട്, സ്വന്തം സുഖങ്ങള്‍ക്കുവേണ്ടി സ്വന്തം രാജ്യത്തെ, വീട്ടുകാരെ, വിശ്വസിച്ചു കൂടെ ഇറങ്ങിത്തിരിച്ച പെണ്ണിനെവരെ അടിയറവു പറഞ്ഞവര്‍. അവര്‍ സ്നേഹിച്ചത് ഇതൊന്നുമല്ല; അധികാരവും, പണവും ആയിരുന്നു. സ്നേഹം എന്ന സ്വര്‍ഗീയ വികാരമോ, മനുഷ്യത്വം എന്ന ദൈവീക ഭാവമോ തീണ്ടാത്ത അവരെ compromise രാജാക്കന്മാരുടെ കൂടത്തില്‍ പെടുതിക്കൂടാ. അവര്‍ സ്വന്തം സുഖത്തിനുവേണ്ടി വിലപിടിപ്പുള്ള ഒന്നും തന്നെ നഷ്ടപെടുത്തിയിട്ടില്ല. നഷ്ടപ്പെടുതിയതോ, അവര്‍ക്ക് വിലപിടിപ്പുള്ളതെന്നു മറ്റുള്ളവര്‍ക്ക് തോന്നുന്ന വെറും ചപ്പുചവറുകള്‍ മാത്രം! അതും തെല്ലൊന്നു വിലപിക്കാതെ. സ്വന്തം രാജ്യത്തെ വിദേശ ശക്തികള്‍ക്ക് ഒട്ടുകൊടുത്ത് അവര്‍ക്ക് വഴികാട്ടികളായവരും, അധികാരങ്ങള്‍ക്കുവേണ്ടി തന്റെ ഭാര്യയെ യജമാനന് കഴ്ച്ചവച്ചവരും അക്കൂട്ടത്തില്‍ പ്രബലരാണ്. ഇവരെയായിരിക്കാം ലോകം സ്വാര്‍ത്ഥര്‍ എന്ന് വിളിച്ചത്. ഒരര്‍ത്ഥത്തില്‍ ഇവരും സ്വാര്‍ത്ഥരല്ല. കാരണം ഇക്കൂട്ടര്‍ തങ്ങളേക്കാള്‍ സ്നേഹിച്ചത് പണത്തെയും, പദവികളെയും ആയിരുന്നു. അല്ലെങ്കില്‍ അവസാന യാത്രക്ക് വിടചോദിക്കവേ സ്നേഹര്‍ദ്രമായി ഈറനണിയുന്ന ഒരു കണ്ണുപോലും തന്നെ തെടിവരില്ല എന്ന അറിവ് എന്തേ ഇവരെ പിന്തിരിപ്പിച്ചില്ല? വികല സ്വപ്‌നങ്ങള്‍ കൊണ്ട് ഇരുളപ്പെട്ട അവരുടെ ജീവിത വീഥിയില്‍ ഇത്തിരി വെളിച്ചം പകര്‍നില്ല. എന്തായാലും ഇവരെ compromise ചെയ്യുന്നവരുടെ കൂട്ടത്തില്‍ പെടുത്തുന്നത് ഒരു വ്യക്തിയുടെ നീതി ബോധത്തിനു ചേരാത്തതുതന്നെ. ഇവര്‍ പിശാചുകള്‍ ആണ് , വിജയമെന്ന് കരുതുന്ന നിമിഷപര്‍വം കീഴടക്കിയ പിശാചുകള്‍.

എന്തായാലും compromise ചെയിതവരോഴികെയുല്ലവരെല്ലാം ലോകത്ത് അറിയപ്പെട്ടു, ഓര്‍ത്തു! രണ്ടു പെരുകളിലനെന്നു മാത്രം; സുപ്രസിദ്ധര്‍, കുപ്രസിദ്ധര്‍. അവരുടെ വിജയം തന്നെ! നല്ലവരായി ജീവിച്ച, സ്വന്തം സന്തോഷങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി ത്യജിച്ച മൂന്നമാരെ അടുത്ത ബന്തുമിത്രങ്ങള്‍ പോലും അധികകാലം ഓര്‍ത്തില്ല . ജന്മശാപപായി കണ്ടു മറന്നുകളയാം. മരിച്ചവര്‍ ഒരിക്കലും നിങ്ങളെന്നെ ഓര്‍ത്തില്ല എന്ന് സങ്കടം പറഞ്ഞു വരില്ലല്ലോ; അതുഭാഗ്യമായി കാണാം.

യഥാര്‍ത്ഥ ശത്രുക്കള്‍

ഒരുത്തന്‍ പാപിയായി ജനിക്കുന്നില്ല എന്ന ആപ്തവാക്യം കടമെടുക്കട്ടെ. നാം നെഞ്ചോടു ചേര്‍ത്തുവച്ച സൃഷ്ടികള്‍, അവ ഇതു സാഹിത്യ രൂപവുമായാലും, മനുഷ്യജീവിതത്തോട് ഇഴചേര്‍ന്നുനില്‍ക്കുന്നു . അവയിലെല്ലാം സമൂഹം എന്ന ശത്രുവിന്റെ കരങ്ങള്‍ക്ക് ഒരു പാവത്തിന്റെ ജീവിതത്തെ ആട്ടിയുലക്കാന്‍ കഴിഞ്ഞു എന്നകാര്യം വ്യക്തമാകുന്നു. അവര്‍ കൂട്ടമായി ഊതിയുണ്ടാക്കിയ കൊടുങ്കാറ്റില്‍ ദിശയറിയാതെ പറക്കാനേ compromise രാജാക്കന്മാര്‍ക്ക് കഴിഞ്ഞുള്ളൂ. പലരും ആ ഒഴുക്കില്‍ ഒരു മാത്രകൊണ്ടലിഞ്ഞുചെര്‍ന്നു. കരയെ എടുത്തു കൊണ്ടുപോവുന്ന കടലിനെ നോക്കിനില്‍കുന്ന ഒരു തെങ്ങിനെപ്പോലെ അവരും നിന്നു. അവസാനം ജീവിക്കാനുള്ള കൊതിയോടെ ആ മഹാസഗരത്തിലേക്ക് കൂപ്പുകുത്തി. അതോടെ തീര്‍ന്നു ഒരു കുഞ്ഞോളത്തോളം മാത്രം ആയുസ്സുണ്ടായിരുന്ന ആ ജീവിതം.

മറ്റുരണ്ടുകൂട്ടരെയുംസമൂഹത്തിനു തൊടാന്‍ കഴിഞ്ഞില്ല. പിശാചുകളെ അവര്‍ക്ക് ഭയമായിരുന്നു. പുറത്തുപറഞ്ഞ തന്റെ പൂര്‍വികന് കണക്കിനുകിട്ടിയതിന്റെതായിരിക്കണം, അവരെപറ്റി അടക്കം പറയുക മാത്രം ചെയിതു. ചരിത്ര നായകന്മാരെ തന്റെ ചളിക്കുണ്ടിലേക്കുവലിച്ചിടാന്‍ ഇവര്‍ പലകുറി ശ്രമിച്ചു, അത്രയും തവണ അവര്‍ ഇച്ജാശക്തികൊണ്ട് കയറി രക്ഷപെട്ടു. വിധിയുടെ ഇരകളായി compromise രാജാക്കന്മാര്‍ ഇല്ലായിരുന്നെങ്കില്‍, സമൂഹം എന്ന രക്തദാഹിയുടെ കരങ്ങളില്‍ ഇവരും ബന്ധിക്കപെട്ടേനെ. എന്നിട്ടും പരാതികളും പരിഭവങ്ങളും ഇല്ല. പത്മരാജന് നന്ദി. ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതിന് എന്റെ വിനീതമായ പ്രണാമം.

No comments:

Post a Comment